Sunday, 5 April 2015

മഴയുടെ നേർത്ത രാഗം പോലെ,പെയ്‌തൊഴിഞ്ഞിട്ടും ബാക്കി നില്‍ക്കുന്ന മേഘങ്ങള്‍ പോലെ...,വസന്തത്തിനൊടുവില്‍ കൊഴിയാന്‍ വെമ്പുന്ന അവസാനപൂവ്‌ പോലെ ചില ഓർമകള്‍ എന്നും കൂടെയുണ്ടാകും....നിന്നെ ഇനിയും കാണണമെന്ന മോഹം വെറുതെയാണെന്നെനിക്കറിയാം..,ആ തിരിച്ചറിവില്‍ പോലുമെന്‍ ഹൃദയം കൊതിക്കുന്നൂ...മരണത്തില്‍ നിന്ന്‌ നീയൊന്ന്‌ വന്നെങ്കിലെന്ന്‌...........
ചില ഇഷ്‌ടങ്ങള്‍ അങ്ങനെയാണ്‌...അറിയാതെ നമ്മള്‍ ഇഷ്‌ടപ്പെട്ടുപോകും....ഒന്ന്‌ കാണാന്‍ ,,,ഒപ്പം നടക്കാന്‍,,,,മിണ്ടാന്‍ ,,,വല്ലാതെ മനസ്‌ കൊതിക്കും....എന്നും എന്റേതു മാത്രമാണെന്ന്‌ കരുതും....,ഒടുവിലെല്ലാം വെറുതെയായിരുന്നൂവെന്ന്‌ തിരിച്ചറിയുമ്പോള്‍ ആ നഷ്‌ടപ്രണയം ഉള്ളിന്റെയുള്ളില്‍ കുഴിച്ചുമൂടപ്പെടും....പിന്നീടെപ്പോഴെങ്കിലുമൊക്കെ രണ്ടുതുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്‌ടത്തെ കാലം ഓർമിപ്പിക്കും....അതുതന്നെയാണ്‌ കാലത്തിന്റെ കുത്തൊഴുക്കിഌപോലും മായ്‌ക്കാനാകാത്ത പ്രണയത്തിന്റെ അപാരത......പ്രണയിക്കുക....അതിരുകളില്ലാതെ......
ഞാന്‍ എത്രമാത്രം വേദനിക്കുന്നൂവെന്ന്‌ നിനക്കറിയാം...പക്ഷെ നീ അതറിയാത്ത പോലെ നടിക്കുന്നു,ഇനിയും വേണോ നമുക്കിടയില്‍ വെറുതെ ഒരു പിണക്കം...നീ എത്ര ദൂരങ്ങളിലായാലും എന്നിലെ മായാത്ത ഓർമകളിലോ ഇന്നലകളിലെ നിശ്വാസത്തിലോ നീ മയങ്ങുന്നു....അറിയില്ല...എനിക്കറിയില്ല..നീ എന്ന്‌ എന്റേതാകുമെന്ന്‌.......

പ്രണയം

മേഘത്തോടു വിടപറഞ്ഞ്‌ മഴതുള്ളികള്‍ കുറച്ചുനേരത്തേയ്‌ക്കെങ്കിലും മണ്ണിനെ സ്‌നേഹിക്കുന്നു..മഴ പെയ്‌തൊഴിയുമ്പോഴും ആ പ്രണയം മരിക്കുന്നില്ല.....,ഇലകളില്‍നിന്ന്‌ അടർന്നുവീഴുന്ന മഴതുള്ളികള്‍ പിന്നെയും മണ്ണിനോടലിഞ്ഞുചേരുന്നു.....എല്ലാറ്റിനേയും നശിപ്പിച്ചുകൊണ്ട്‌ വെയില്‍ പരക്കുമ്പോള്‍ മണ്ണ്‌ വീണ്ടും മഴയെ പുണരാന്‍ കാത്തിരിക്കുന്നു,,........ഹൃദയം ഹൃദയത്തെ തൊട്ടറിഞ്ഞ ഒരു മനോഹരപ്രണയം പോലെ...
ഞാന്‍ നിന്നെ പ്രണയിച്ചതും ഇതുപോലെയായിരുന്നില്ലേ.....? ഒരിക്കലും അവസാനിക്കാതെ....
എല്ലാം അവസാനിപ്പിച്ച്‌ മറുവാക്ക്‌ പറയാതെ നീ നടന്നകന്നപ്പോളും നിനക്കായി പ്രണയം ഇറ്റുവീഴാന്‍ തുളുമ്പിനില്‍ക്കുന്നുണ്ടായിരുന്നു എന്റെ ഹൃദയത്തില്‍............

എന്റെ യാത്ര...



കാലത്തിന്റെ യവനികക്കുള്ളിൽ മറക്കാൻ ശ്രമിക്കുന്ന ഒരുപാടു ഓർമ്മകൾ, ജീവിതത്തിന്റെ കയ്യൊപ്പ് ചാർത്താൻ മറന്നുപോയ കാലം....
ഈ യാത്ര അതു എന്തിനു വേണ്ടി എന്നറിയല്ല ആര്ക്കുവേണ്ടി എന്നറിയില്ല ഒരു പുതിയ ജീവിതത്തിലേക്കുള്ള ഒരു യാത്ര ഇതിന്റെ അവസാനം അത് എവിടെയന്നു അറിയില്ല എന്താകുമെന്നും അറിയില്ല......
                                                                                          (തുടരും)