Monday, 22 June 2015

കഴിയില്ല നിന്നെ പിരിയുവാൻ

ഞാൻ പോകൂന്നു
ഉറങ്ങാൻ.....

എന്റെ സ്വപ്നത്തിലെങ്കിലും നിന്നെ കാണാം എന്ന പ്രതീക്ഷയോടെ ഞാൻ ഉറങ്ങട്ടെ
കഴിയില്ല എനിക്ക് നിന്നെ പിരിയുവാൻ, 
മരണമെന്നെ  പുൽകുംവരെ .....

ഹേ പ്രണയമേ...

ഹേ പ്രണയമേ.... നിൻ പടിവാതിലിൽ കാത്തുനിൽപ്പു ഞാൻ ഒരു പൂമ്പാറ്റയായ്........ കാതോർക്കുന്നു ഞാൻ നിൻ മറുപടിക്കായ്.... നിൻ അനുരാഗം നുകരാനായ്..:::.

ഇനിയൊരു ജന്മമുണ്ടെങ്കിൽ

മരണത്തിനിപ്പുറം ഒരു ജീവിതമുണ്ടെങ്കിൽ എന്റെ ഹൃദയം നിൻ ഹൃദയത്തിനോടൊപ്പം....... മരണത്തിനപ്പുറം ആണ് ആ ജീവിതമെങ്കിൽ എന്റെ ആത്മാവ് നിൻ ഹൃദയത്തോടൊപ്പം........ കാത്തിരിക്കാം സഖി നിനക്കായ് ഇനിയൊരു ജന്മമുണ്ടെങ്കിൽ :::

യാത്രാമൊഴി

ഈ ജീവിതം പാതിയടഞ്ഞുപ്പോയ് ...... കണ്ണുകളിൽ ചുടുചോര ഒഴുകവേ,,,, ഹൃദയം വിണ്ടുകീറുന്നു,,,, മരണമെത്തുന്നു വാതിൽക്കൽ..... പറയാൻ നേരമായ് യാത്രാമൊഴി എൻ പ്രിയതമയോട് മരണത്തിൻ ഇരുൾവഴിയിൽ പഥികനായ് ഞാൻ മാറവേ..........

Monday, 8 June 2015

എന്റെ പ്രണയിനിയ്കായ്

എവിടെ നീ എൻ പ്രണയമേ... എൻ ഹൃദയം നിനക്കായ് കേഴുന്നു അകലെയാം നിൻ ഹൃദയം ഞാൻ കാണുന്നു എൻ ഹൃദയത്തിൽ, കാത്തിരിക്കാം ഞാൻ നിനക്കായ് എന്റെ മരണം വരെയും വീണ്ടുമൊരു ജന്മമുണ്ടെങ്കിൽ അപ്പോഴും......
എന്റെ പ്രണയിനിയ്ക്കായ്