Monday, 22 June 2015

കഴിയില്ല നിന്നെ പിരിയുവാൻ

ഞാൻ പോകൂന്നു
ഉറങ്ങാൻ.....

എന്റെ സ്വപ്നത്തിലെങ്കിലും നിന്നെ കാണാം എന്ന പ്രതീക്ഷയോടെ ഞാൻ ഉറങ്ങട്ടെ
കഴിയില്ല എനിക്ക് നിന്നെ പിരിയുവാൻ, 
മരണമെന്നെ  പുൽകുംവരെ .....

ഹേ പ്രണയമേ...

ഹേ പ്രണയമേ.... നിൻ പടിവാതിലിൽ കാത്തുനിൽപ്പു ഞാൻ ഒരു പൂമ്പാറ്റയായ്........ കാതോർക്കുന്നു ഞാൻ നിൻ മറുപടിക്കായ്.... നിൻ അനുരാഗം നുകരാനായ്..:::.

ഇനിയൊരു ജന്മമുണ്ടെങ്കിൽ

മരണത്തിനിപ്പുറം ഒരു ജീവിതമുണ്ടെങ്കിൽ എന്റെ ഹൃദയം നിൻ ഹൃദയത്തിനോടൊപ്പം....... മരണത്തിനപ്പുറം ആണ് ആ ജീവിതമെങ്കിൽ എന്റെ ആത്മാവ് നിൻ ഹൃദയത്തോടൊപ്പം........ കാത്തിരിക്കാം സഖി നിനക്കായ് ഇനിയൊരു ജന്മമുണ്ടെങ്കിൽ :::

യാത്രാമൊഴി

ഈ ജീവിതം പാതിയടഞ്ഞുപ്പോയ് ...... കണ്ണുകളിൽ ചുടുചോര ഒഴുകവേ,,,, ഹൃദയം വിണ്ടുകീറുന്നു,,,, മരണമെത്തുന്നു വാതിൽക്കൽ..... പറയാൻ നേരമായ് യാത്രാമൊഴി എൻ പ്രിയതമയോട് മരണത്തിൻ ഇരുൾവഴിയിൽ പഥികനായ് ഞാൻ മാറവേ..........

Monday, 8 June 2015

എന്റെ പ്രണയിനിയ്കായ്

എവിടെ നീ എൻ പ്രണയമേ... എൻ ഹൃദയം നിനക്കായ് കേഴുന്നു അകലെയാം നിൻ ഹൃദയം ഞാൻ കാണുന്നു എൻ ഹൃദയത്തിൽ, കാത്തിരിക്കാം ഞാൻ നിനക്കായ് എന്റെ മരണം വരെയും വീണ്ടുമൊരു ജന്മമുണ്ടെങ്കിൽ അപ്പോഴും......
എന്റെ പ്രണയിനിയ്ക്കായ്

Sunday, 3 May 2015

കാത്തിരിപ്പ്

കാത്തിരിക്കുന്നു ഞാൻ നിന്നെ എന്തിനെന്നറിയാതെ ഈ ജീവിതം മരണത്തിലേയ്ക്കൂ നടന്നടുക്കുന്നു നാളെ എന്തെന്നറിയാതെ ഇന്നു ഞാൻ കാത്തിരിക്കുന്നു മരണമേനിന്നെ എൻ ജീവിതത്തിൽ ഒരുപാടു ഓർമകൾ ബാക്കിയായ് മാഞ്ഞു പോകും ഈ വഴിത്താരയിൽ.........

Sunday, 5 April 2015

മഴയുടെ നേർത്ത രാഗം പോലെ,പെയ്‌തൊഴിഞ്ഞിട്ടും ബാക്കി നില്‍ക്കുന്ന മേഘങ്ങള്‍ പോലെ...,വസന്തത്തിനൊടുവില്‍ കൊഴിയാന്‍ വെമ്പുന്ന അവസാനപൂവ്‌ പോലെ ചില ഓർമകള്‍ എന്നും കൂടെയുണ്ടാകും....നിന്നെ ഇനിയും കാണണമെന്ന മോഹം വെറുതെയാണെന്നെനിക്കറിയാം..,ആ തിരിച്ചറിവില്‍ പോലുമെന്‍ ഹൃദയം കൊതിക്കുന്നൂ...മരണത്തില്‍ നിന്ന്‌ നീയൊന്ന്‌ വന്നെങ്കിലെന്ന്‌...........
ചില ഇഷ്‌ടങ്ങള്‍ അങ്ങനെയാണ്‌...അറിയാതെ നമ്മള്‍ ഇഷ്‌ടപ്പെട്ടുപോകും....ഒന്ന്‌ കാണാന്‍ ,,,ഒപ്പം നടക്കാന്‍,,,,മിണ്ടാന്‍ ,,,വല്ലാതെ മനസ്‌ കൊതിക്കും....എന്നും എന്റേതു മാത്രമാണെന്ന്‌ കരുതും....,ഒടുവിലെല്ലാം വെറുതെയായിരുന്നൂവെന്ന്‌ തിരിച്ചറിയുമ്പോള്‍ ആ നഷ്‌ടപ്രണയം ഉള്ളിന്റെയുള്ളില്‍ കുഴിച്ചുമൂടപ്പെടും....പിന്നീടെപ്പോഴെങ്കിലുമൊക്കെ രണ്ടുതുള്ളി കണ്ണീരിന്റെ നനവോടെ ആ ഇഷ്‌ടത്തെ കാലം ഓർമിപ്പിക്കും....അതുതന്നെയാണ്‌ കാലത്തിന്റെ കുത്തൊഴുക്കിഌപോലും മായ്‌ക്കാനാകാത്ത പ്രണയത്തിന്റെ അപാരത......പ്രണയിക്കുക....അതിരുകളില്ലാതെ......
ഞാന്‍ എത്രമാത്രം വേദനിക്കുന്നൂവെന്ന്‌ നിനക്കറിയാം...പക്ഷെ നീ അതറിയാത്ത പോലെ നടിക്കുന്നു,ഇനിയും വേണോ നമുക്കിടയില്‍ വെറുതെ ഒരു പിണക്കം...നീ എത്ര ദൂരങ്ങളിലായാലും എന്നിലെ മായാത്ത ഓർമകളിലോ ഇന്നലകളിലെ നിശ്വാസത്തിലോ നീ മയങ്ങുന്നു....അറിയില്ല...എനിക്കറിയില്ല..നീ എന്ന്‌ എന്റേതാകുമെന്ന്‌.......

പ്രണയം

മേഘത്തോടു വിടപറഞ്ഞ്‌ മഴതുള്ളികള്‍ കുറച്ചുനേരത്തേയ്‌ക്കെങ്കിലും മണ്ണിനെ സ്‌നേഹിക്കുന്നു..മഴ പെയ്‌തൊഴിയുമ്പോഴും ആ പ്രണയം മരിക്കുന്നില്ല.....,ഇലകളില്‍നിന്ന്‌ അടർന്നുവീഴുന്ന മഴതുള്ളികള്‍ പിന്നെയും മണ്ണിനോടലിഞ്ഞുചേരുന്നു.....എല്ലാറ്റിനേയും നശിപ്പിച്ചുകൊണ്ട്‌ വെയില്‍ പരക്കുമ്പോള്‍ മണ്ണ്‌ വീണ്ടും മഴയെ പുണരാന്‍ കാത്തിരിക്കുന്നു,,........ഹൃദയം ഹൃദയത്തെ തൊട്ടറിഞ്ഞ ഒരു മനോഹരപ്രണയം പോലെ...
ഞാന്‍ നിന്നെ പ്രണയിച്ചതും ഇതുപോലെയായിരുന്നില്ലേ.....? ഒരിക്കലും അവസാനിക്കാതെ....
എല്ലാം അവസാനിപ്പിച്ച്‌ മറുവാക്ക്‌ പറയാതെ നീ നടന്നകന്നപ്പോളും നിനക്കായി പ്രണയം ഇറ്റുവീഴാന്‍ തുളുമ്പിനില്‍ക്കുന്നുണ്ടായിരുന്നു എന്റെ ഹൃദയത്തില്‍............

എന്റെ യാത്ര...



കാലത്തിന്റെ യവനികക്കുള്ളിൽ മറക്കാൻ ശ്രമിക്കുന്ന ഒരുപാടു ഓർമ്മകൾ, ജീവിതത്തിന്റെ കയ്യൊപ്പ് ചാർത്താൻ മറന്നുപോയ കാലം....
ഈ യാത്ര അതു എന്തിനു വേണ്ടി എന്നറിയല്ല ആര്ക്കുവേണ്ടി എന്നറിയില്ല ഒരു പുതിയ ജീവിതത്തിലേക്കുള്ള ഒരു യാത്ര ഇതിന്റെ അവസാനം അത് എവിടെയന്നു അറിയില്ല എന്താകുമെന്നും അറിയില്ല......
                                                                                          (തുടരും)

Tuesday, 17 March 2015

Within you, I lose myself. Without you,       I find myself wanting to be lost again.


കണ്ട സ്വപ്നമല്ല സ്നേഹം ...
അനേകായിരം നക്ഷത്രങ്ങളുടെ തിളക്കവുമല്ല സ്നേഹം ...
"മനസ്സിനെ മനസ്സു കൊണ്ട് തൊട്ടറിയുന്നതാണ് സ്നേഹം"



"അന്നെന്‍ ആത്മ്‌ാവില്‍ മുട്ടിവിളിച്ചൊരാ ദിവ്യമാം പ്രേമത്തെ
ഓർമിക്കുന്നു.............
പൂനിലാവിറ്റിയാല്‍ പൊള്ളുന്ന
നെറ്റിയില്‍ ആദ്യത്തെ ചുംബനം
സൂക്ഷിക്കുന്നൂ............
വേർപിരിഞ്ഞെങ്കിലും നീഎന്നിലേല്‍പ്പിച്ച വേദന ഞാനിന്നും സൂക്ഷിക്കുന്നൂ......"




മനസ്‌ മനസിനെ തിരിച്ചറിയുമ്പോള്‍ ലഭിക്കുന്ന അഌഭൂതിയാണ്‌ പ്രണയമെങ്കില്‍ അത്‌ പൂർണതയിലെത്തുന്നത്‌ തിരിച്ച്‌ നല്‍കപ്പെടുമ്പോള്‍ മാത്രമാണ്‌......
പ്രണയിക്കുക അതിരുകളില്ലാതെ..........




പ്രണയമെ......
നീ നിശബ്ദനായൊരു വിഡ്‌ഢി
നിലാവിഌള്ളില്‍ നീ നോവുതിരയുന്നവന്‍
സ്വപ്‌നങ്ങള്‍ക്ക്‌ നീ ചായംപൂശുന്നവന്‍
മോഹങ്ങള്‍ക്ക്‌ നീ ചിറക്‌നല്‍കുന്നവന്‍
പ്രണയിനിയുടെ കരള്‍പറിച്ചവന്‍
വിജയിക്കുവാനായെന്നും തോല്‍ക്കുന്നവന്‍......
എന്റെ പ്രണയമെ നീ നിശബ്‌ദനായൊരു വിഡ്‌ഢി....

Sunday, 22 February 2015

"When you're in love with someone it inspires you and gives you hope. You have faith that even if you can't be with them on earth, that if God wills, you will be with them one day in heaven."

"If ever you think of me out of the blue, just remember it's all the kisses I've blown in the air finally catching up with you!"